Privacy Policy

Last updated: 25 Oct 2026

Jobook CRM (“ഞങ്ങൾ”) നിങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കുന്നു. ഈ Privacy Policy-ൽ ഞങ്ങൾ എന്ത് ഡാറ്റയാണ് ശേഖരിക്കുന്നത്, എന്തിനാണ് ഉപയോഗിക്കുന്നത്, എങ്ങനെ സംരക്ഷിക്കുന്നത് എന്ന് വിശദീകരിക്കുന്നു.

1. ഞങ്ങൾ ശേഖരിക്കുന്ന ഡാറ്റ

അക്കൗണ്ട് ഡാറ്റ: പേര്, ഇമെയിൽ, ഫോൺ നമ്പർ, സ്ഥാപനത്തിന്റെ (organisation) പേര്, ബിസിനസ് തരം.

CRM ഡാറ്റ: നിങ്ങൾ CRM-ൽ ചേർക്കുന്ന leads, contacts, customers, deals, invoices, payments, tasks, messages എന്നിവ — ഇതിന്റെ ഉടമസ്ഥർ നിങ്ങളാണ്.

Connected accounts: നിങ്ങൾ ബന്ധിപ്പിക്കുന്ന Facebook/Instagram Page, WhatsApp Business, YouTube, Email അക്കൗണ്ടുകളുടെ access tokens — എൻക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുന്നത്.

Usage ഡാറ്റ: ലോഗിൻ സമയം, ഉപയോഗിക്കുന്ന ഫീച്ചറുകൾ, പിശക് റിപ്പോർട്ടുകൾ (സേവനം മെച്ചപ്പെടുത്താൻ മാത്രം).

2. ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു

CRM സേവനം നൽകാനും മെച്ചപ്പെടുത്താനും മാത്രം: leads നടത്തിപ്പ്, മെസേജുകൾ അയയ്ക്കൽ/സ്വീകരിക്കൽ, ഇൻവോയ്സുകൾ, റിപ്പോർട്ടുകൾ, ഓട്ടോമേഷൻ workflows.

നിങ്ങളുടെ CRM ഡാറ്റ (leads, customers, messages) ഞങ്ങൾ വിൽക്കുകയോ പരസ്യത്തിന് ഉപയോഗിക്കുകയോ ചെയ്യില്ല.

AI ഫീച്ചറുകൾ (content generation, summaries) പ്രവർത്തിക്കാൻ ആവശ്യമായ ടെക്സ്റ്റ് മാത്രം AI പ്രൊവൈഡറിലേക്ക് അയയ്ക്കുന്നു; അത് മോഡൽ പരിശീലനത്തിന് ഉപയോഗിക്കുന്നില്ല.

3. Facebook / Instagram / WhatsApp / YouTube ഡാറ്റ

Meta (Facebook/Instagram/WhatsApp), Google (YouTube) പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ലഭിക്കുന്ന ഡാറ്റ — comments, messages, leads — നിങ്ങളുടെ അഭ്യർത്ഥനപ്രകാരം CRM-ൽ കാണിക്കാനും മറുപടി അയയ്ക്കാനും മാത്രം ഉപയോഗിക്കുന്നു.

ഈ ഡാറ്റ മൂന്നാം കക്ഷികൾക്ക് വിൽക്കുകയോ, പരസ്യ ടാർഗെറ്റിംഗിന് ഉപയോഗിക്കുകയോ ചെയ്യുന്നില്ല. Meta Platform Terms, Google API Services User Data Policy എന്നിവയ്ക്ക് അനുസൃതമായാണ് ഉപയോഗം.

Connected account disconnect ചെയ്താൽ ആ access tokens ഉടൻ നീക്കം ചെയ്യുന്നു.

4. ഡാറ്റ സുരക്ഷ

എല്ലാ ഡാറ്റയും encryption ഉപയോഗിച്ച് സൂക്ഷിക്കുന്നു; ഓരോ സ്ഥാപനത്തിന്റെ ഡാറ്റയും മറ്റുള്ളവർക്ക് കാണാൻ കഴിയാത്തവിധം (row-level isolation) വേർതിരിച്ചിരിക്കുന്നു.

Passwords hashing ചെയ്താണ് സൂക്ഷിക്കുന്നത്; API keys, access tokens എന്നിവ encrypted ആണ്.

5. ഡാറ്റ സൂക്ഷിക്കലും ഇല്ലാതാക്കലും

അക്കൗണ്ട് സജീവമായിരിക്കുന്നിടത്തോളം ഡാറ്റ സൂക്ഷിക്കുന്നു. അക്കൗണ്ട് റദ്ദാക്കാൻ അഭ്യർത്ഥിച്ചാൽ നിങ്ങളുടെ ഡാറ്റ 30 ദിവസത്തിനുള്ളിൽ ഇല്ലാതാക്കുന്നു.

നിങ്ങളുടെ ഡാറ്റയുടെ പകർപ്പ് (export) ആവശ്യപ്പെടാൻ: info@mail.jobook.club.

6. Cookies & Analytics

ലോഗിൻ session നിലനിർത്താനും landing page-ന്റെ പ്രവർത്തനം അളക്കാനും മാത്രമാണ് cookies/local storage ഉപയോഗിക്കുന്നത്. CRM-നുള്ളിൽ advertising cookies ഇല്ല. എന്നാൽ ഒരു സ്ഥാപനം അവരുടെ webinar പേജിൽ Meta Pixel ചേർത്താൽ, പേജ് കാഴ്ച, രജിസ്ട്രേഷൻ (Lead), പേയ്മെന്റ് തുക (Purchase) എന്നിവ പരസ്യ അളവെടുപ്പിനും ഒപ്റ്റിമൈസേഷനുമായി Meta Platforms-ലേക്ക് അയക്കും. Europe/UK പോലുള്ള പ്രദേശങ്ങളിൽ അനുമതി ചോദിച്ച ശേഷം മാത്രം; നിങ്ങളുടെ തിരഞ്ഞെടുപ്പ് (സമയം, notice version, പ്രദേശം) ബ്രൗസറിൽ സൂക്ഷിക്കും — browser storage മായ്ച്ചാൽ വീണ്ടും തിരഞ്ഞെടുക്കാം.

7. നിങ്ങളുടെ അവകാശങ്ങൾ

നിങ്ങളുടെ ഡാറ്റ കാണാൻ, തിരുത്താൻ, export ചെയ്യാൻ, ഇല്ലാതാക്കാൻ അഭ്യർത്ഥിക്കാം. Kerala, India-ൽ പ്രവർത്തിക്കുന്ന Jobook CRM-ന് ബാധകമായ ഡാറ്റാ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നു.

8. മാറ്റങ്ങൾ

ഈ policy-യിൽ മാറ്റം വരുത്തിയാൽ ഈ പേജിൽ പുതുക്കും; പ്രധാന മാറ്റങ്ങൾ ഇമെയിൽ വഴി അറിയിക്കും.

ചോദ്യങ്ങളുണ്ടെങ്കിൽ: info@mail.jobook.club